കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു കട്ടപ്പന ഏരിയ സമ്മേളനം നടന്നു

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സിഐടിയു കട്ടപ്പന ഏരിയ സമ്മേളനമാണ് നടന്നത്. ഇരട്ടയാർ ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചാണ് സമ്മേളനം നടന്നത്. സംഘടനയുടെ കട്ടപ്പന ഏരിയാക്ക് കീഴിലുള്ള വിവിധ മേഖലകളിൽ ഉള്ള ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിന്റെ മുന്നോടിയായി ഏരിയ പ്രസിഡൻറ് ടോമി തോമസ് പതാക ഉയർത്തി, തുടർന്ന് പുഷ്പാർച്ചന നടത്തി.
സുനീഷ് കെജി അനുശോചന പ്രമേയവും നിജേഷ് കെ നായർ രക്തസാക്ഷി പ്രമേയവും ടി എസ് മനോജ് പ്രവർത്തന റിപ്പോർട്ടും ആർ രാധാകൃഷ്ണൻ നായർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സംഘടനയുടെ ഇടുക്കി ജില്ലാ സെക്രട്ടറി ടി സി രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ചർച്ച. മറുപടി .തിരഞ്ഞെടുപ്പ്. ഭാവി പരിപാടികൾ സംബന്ധിച്ചുള്ള ചർച്ച എന്നിവ നടന്നു.വി ആർ സജി, മാത്യു ജോർജ്, ടോമി ജോർജ്, എം സി ബിജു, ഇ കെ ചന്ദ്രൻ, കെ പി രാജശേഖരപിള്ള,രാജീവ് ഗോപി,സാജൻ മർക്കോസ്, അരുൺ എംജി,കെ കെ പ്രസന്നകുമാർ,ടി എസ് ഷാജി തുടങ്ങിയവർ സംസാരിച്ചു.