മനുഷ്യ ജീവനുകളെ കാട്ടുമൃഗങ്ങൾക്ക് ഇരയാക്കരുത് ; കർഷക കോൺഗ്രസ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മറ്റി

Aug 2, 2025 - 20:39
 0
മനുഷ്യ ജീവനുകളെ കാട്ടുമൃഗങ്ങൾക്ക് ഇരയാക്കരുത് ;  കർഷക കോൺഗ്രസ് ഉടുമ്പൻചോല  നിയോജക മണ്ഡലം കമ്മറ്റി
This is the title of the web page

  നെടുംങ്കണ്ടം കർഷക കോൺഗ്രസ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മറ്റി നെടുംങ്കണ്ടം കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസിൽ വച്ച് ചേർന്നു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് യോഗം ഉൽഘാടനം ചെയ്തു. മനുഷ്യജീവനുകളെ കാട്ടുമൃഗങ്ങൾക്ക് ഇരയാക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികൾ അവസാനിപ്പിക്കണമെന്നും, അതോടൊപ്പം കർഷകന്റെ കൃഷി ഭൂമി വനമാക്കാനുള്ള ഗൂഡ ശ്രമത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും, അദ്ദേഹം ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയൻ കുരുവിള അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ് നെടുംങ്കണ്ടം ബ്ലോക്ക് പ്രസിഡന്റ് C.S യശോദരൻ മുഖ്യ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ B ശശീധരൻനായർ , KA എബ്രഹാം കുമളി, ജില്ലാ സെക്രട്ടറിമാർബാബു അത്തി മൂട്ടിൽ, ജോബൻ പാനോസ് , ഷാജി തത്തംപള്ളി, ജേക്കബ് ജോസഫ് , റ്റോമി മാറാട്ടിൽ എന്നിവർ പ്രസംഗിച്ചു. ജോസുകുട്ടി വർക്കി, സത്യദേവൻ, ബിനോയി തോമസ്, കുര്യാക്കോസ് C T, ജയിംസ് ചേമ്പളാനിൽ, കുരുവിള തോമസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി

What's Your Reaction?

like

dislike

love

funny

angry

sad

wow