മന്നം മെമ്മോറിയൽ ഹൈസ്കൂൾ നരിയംപാറ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ SPC ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു

ദിനാഘോഷങ്ങളുടെ ഭാഗമായി രാവിലെ 9.00ന് പതാക ഉയർത്തി വിശിഷ്ടാതിഥികൾക്ക് കേഡറ്റുകൾ സല്യൂട്ട് നൽകി. എസ്.പി.സി. ഗാനാലാപനത്തിനു ശേഷം കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.കട്ടപ്പന സബ് ഇൻസ്പെക്ടർ ശ്യാം എസ് , SPC ദിന സന്ദേശം നൽകി. സൂപ്പർ സീനിയർ കേഡറ്റും കുട്ടിക്കർഷകനുമായ റാൻലി രാജനെ ആദരിച്ചു.
SPC ദിനത്തിൽ SPC മന്നം കരുതൽ പദ്ധതിയുടെ ഭാഗമായി അസീസി സ്നേഹാശ്രമത്തിലെ (ആകാശപ്പറവകൾ) അമ്മമാർക്ക് കൈത്താങ്ങായി സ്കൂളിലെ എസ്.പി.സി. കേഡറ്റുകൾ. അവർക്ക് ആവശ്യമായ ദൈനംദിന ഉപയോഗ വസ്തുക്കൾ കൈമാറി.
മന്നം കരുതൽ പദ്ധതിയിലൂടെ സമൂഹത്തിൽ നന്മയുടെയും കരുതലിന്റെയും സന്ദേശവാഹകരായി എസ്പിസി കേഡറ്റുകൾ മാറിയെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പറഞ്ഞു.
സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ബിന്ദു, സ്കൂൾ മാനേജർ ബി. ഉണ്ണികൃഷ്ണൻ നായർ, പിടിഎ പ്രസിഡന്റ് സുബിൻസ് ജോർജ്, എം പി റ്റി എ പ്രസിഡന്റ്.. ജ്യോതി വിശ്വനാഥ് , ഡി ഐ മനു പി പി, CPO ഗിരീഷ് കുമാർ, ACPO ശാലിനി എസ് നായർ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.