റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ 'അമൃതം' മുലയൂട്ടൽ ബോധവൽക്കരണ സെമിനാർ നടത്തി

ഓഗസ്റ്റ് 2, 2025 – റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, റോട്ടറി വിമൻസ് ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ കട്ടപ്പന മുനിസിപ്പാലിറ്റി ഹാളിൽ വെച്ച് 'അമൃതം' മുലയൂട്ടൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
'ആദ്യത്തെ ആഹാരം ആരോഗ്യത്തിന്റെ അടിസ്ഥാനം' എന്ന വിഷയത്തെ ആസ്പദമാക്കി മിതേര ഹോസ്പിറ്റലിലെ പ്രമുഖ ശിശുരോഗവിദഗ്ധനും നിയോനറ്റോളജിസ്റ്റുമായ ഡോക്ടർ ലിൻസ് പോൾ ക്ലാസ് നയിച്ചു. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും ശിശുപരിപാലനത്തെക്കുറിച്ചും അദ്ദേഹം നൽകിയ വിവരങ്ങൾ സദസ്സിന് ഏറെ പ്രയോജനകരമായി.
കട്ടപ്പന മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി സെമിനാർ ഉദ്ഘാടനം ചെയ്തു. ഇത്തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികൾ സംഘടിപ്പിച്ച റോട്ടറി ക്ലബ്ബുകളെ അവർ അഭിനന്ദിച്ചു.റോട്ടറി ക്ലബ് പ്രസിഡന്റ് അഖിൽ വിശ്വനാഥൻ, സെക്രട്ടറി കിരൺ ജോർജ്, ട്രഷറർ ജോസ് ഫ്രാൻസിസ് പ്രോഗ്രാം കോർഡിനേറ്റർ റോട്ടേറിയൻ ഡിന്റോ, ഐപിപി ജിതിൻ കൊല്ലംകുടി, DyDD ജോസ് മാത്യു, എ.ജി. പ്രിൻസ് ചെറിയാൻ, ജോസുകുട്ടി പോവത്തുമൂട്ടിൽ, സന്തോഷ് ദേവസ്യ ,Paul- ന്നിവർ പരിപാടിയിൽ പങ്കെടുത്തു
കൂടാതെ, റോട്ടറി വിമൻസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് അന്നെറ്റ് കൊല്ലംകുടി, സിനി ജൈമോൻ, അശ്വതി രാജീവ്, ശ്രീജ ബേസിൽ, ഷൈനി, സോണിയ, റോസ് എന്നിവരും മറ്റ് എല്ലാ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.നവജാതശിശുക്കളുടെ അമ്മമാർ, ഗർഭിണികൾ, കുടുംബാംഗങ്ങൾ എന്നിവർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ സെമിനാറിൽ പങ്കെടുത്തു. പങ്കെടുത്തവർക്ക് ലഭിച്ച വിവരങ്ങൾ ഏറെ ഉപകാരപ്രദമായതായി അഭിപ്രായപ്പെട്ടു. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് റോട്ടറി ഭാരവാഹികൾ അറിയിച്ചു.