നിർബന്ധിത മതപരിവർത്തനം ആരോപിച്ച് വീണ്ടും മലയാളിക്കെതിരെ കേസ് ; ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെ രാജസ്ഥാൻ പോലീസ് ആണ് കേസ് എടുത്തത്

മതസ്പർദ്ധ വളർത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം എന്നീ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.21 വർഷമായി രാജസ്ഥാനിലെ ദൗസയിൽ പാസ്റ്റർ ആയി സേവനം അനുഷ്ടിക്കുകയാണ് തോമസ് ജോർജ്.പ്രാർത്ഥനക്കിടെ പള്ളി പൊളിക്കാൻ ബജ്റഗ്ദൾ - RSS പ്രവർത്തകൾ JCB യുമായി എത്തി എന്ന് പാസ്റ്റർ തോമസ് ജോർജ് .രണ്ട് തവണ പ്രാർത്ഥനക്കിടെ പള്ളിക്ക് നേരെ ആക്രമണം നടന്നു.കഴിയുന്നത് ഭീതിയോടെ എന്നും തോമസ് ജോർജ്.