കാഞ്ചിയാർ നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തിൽ 'ലളിത സഹസ്രനാമ യജ്ഞം 46 ദിനം'ക്ഷേത്രത്തിൽ ആചരിച്ചു

കാഞ്ചിയാർ നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തിൽ ലളിതാസഹസ്രനാമ യജ്ഞം 46 ദിനം ക്ഷേത്രത്തിൽ ആചരിച്ചു.അമ്പലങ്ങളിൽ ആചരിച്ച് പോരുന്ന ദേവീസ്തുതിയാണ് ലളിതാ സഹസ്രനാമം.കന്യാകുമാരി മുതൽ കൊല്ലൂർ വരെയുള്ള 108 ദേവീക്ഷേത്രങ്ങളിലൂടെ ഉള്ള നാമജപ യജ്ഞമാണിത്.
ഇടുക്കി ജില്ലയിൽ രണ്ട് ക്ഷേത്രങ്ങളിലാണ് ഈ ചടങ്ങ് നടക്കുന്നത്.ചടങ്ങിന്റെ 46 ആം ദിനമാണ് നരിയപ്പാറ പുതിയകാവ് ദേവി ക്ഷേത്രത്തിൽ ലളിത സഹസ്രനാമ യജ്ഞം നടത്തിയത്.ക്ഷേത്രം മേൽശാന്തി വിഷ്ണു മാമ്പള്ളി ഭദ്രദീപം കൊളുത്തി,ക്ഷേത്രം വൈസ് ചെയർമാരും കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.ജില്ലാ കോഡിനേറ്റർ മിനി ബാബു, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ,ബാബു കല്ലുരാത്ത്,മോഹനൻ പാറയിൽ,അനിൽ കലേറ്റ്,നിർമ്മൽ ചിറ്റേഴ്ത്ത്,പി പി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.