മൂന്നാർ ഭൂമി പ്രക്ഷോഭകുട്ടായ്മക്ക് പിന്തുണ: കേരള കർഷക സംഘം

Aug 3, 2023 - 10:42
 0
മൂന്നാർ ഭൂമി പ്രക്ഷോഭകുട്ടായ്മക്ക് പിന്തുണ: കേരള കർഷക സംഘം
This is the title of the web page

കട്ടപ്പന:ഓഗസ്റ്റ് 7 ന് മൂന്നാർ മേഖലയിലെ 13 പഞ്ചായത്തുകളിൽ മലയോര സംരക്ഷണ സമിതി നടത്തുന്ന പ്രതിഷേധ കൂട്ടായ്മക്ക് പിന്തുണ നൽകുമെന്നും ഈ മേഖലയിലെ കർഷക സംഘം പ്രവർത്തകർ പ്രക്ഷോഭ പരിപാടിയിൽ പങ്കാളികളാകുമെന്നും  കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ,  മാത്യു ജോർജ്  എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു. വൺ എർത്ത് വൺ ലൈഫ്' എന്ന കപട പരിസ്ഥിതി സംഘടന 2010 ൽ കൊടുത്ത കേസിലാണ് മൂന്നാർ മേഖലയിലെ 9 വില്ലേജുകളിൽ നിർമ്മാണങ്ങൾക്ക് റവന്യു എൻഒസി ഹൈക്കോടതി നിർബന്ധമാക്കിയത്. ഇതിൽ ആനവിലാസം വില്ലേജ് എൽഡിഎഫ് ഗവൺമെന്റ് ഒഴിവാക്കിയിരുന്നു. ഈ കേസിന്റെ തുടർച്ചയായാണ് 1964 റൂൾ പ്രകാരം കിട്ടിയ പട്ടയങ്ങളിൽ കൊമേഷ്യൽ ബിൽഡിംഗുകൾ നിർമ്മിക്കുന്നത് ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും തടഞ്ഞത്. വൺ എർത്ത് വൺ ലൈഫ്' എന്ന സംഘടന വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനാൽ ഭൂപ്രശ്നങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ പ്രത്യേക ബഞ്ചിനെ നിയമിക്കുകയും എല്ലാ ചൊവ്വാഴ്ചയും ഹിയറിംഗ് നടത്തുകയുമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കോടതിയെ സഹായിക്കുന്നതിനുവേണ്ടി അമിക്കസ്ക്യൂറിമാരായി വച്ച അഡ്വ. രജ്ഞിത് തമ്പാനും അഡ്വ. ഹരീഷ് വാസുദേവനും ഇതേ പരിസ്ഥിതി സംഘടനക്കുവേണ്ടി കേസ് വാദിക്കുന്ന ആളുകളാണ്. ഇവരുടെ ശുപാർശ പ്രകാരം 13 പഞ്ചായത്തുകളിൽ 3 നിലയിൽ കൂടുതൽ നിർമ്മാണം പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല ആനയിറങ്കൽ ഹൈഡൽ ടൂറിസം ബോട്ട് സർവ്വീസ് നിർത്തിയതും ഇതിന്റെ ഭാഗമായാണ്. നിലവിലുള്ള നിർമ്മാണ നിരോധനം ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന് ശാശ്വത പരിഹാരമായി 1964 ലെയും 1993 ലെയും ഭൂവിനിയോഗ ചട്ടത്തിൽ ഭേദഗതി വരുത്താൻ ഗവൺമെന്റ് നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് പ്രസ്തുത ഹൈക്കോടതി നിർദ്ദേശങ്ങൾ വന്നിട്ടുള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

13 പഞ്ചായത്തുകളും ഈ കേസിൽ കക്ഷിചേർന്നിട്ടുണ്ട്. കേരള കർഷക സംഘം ജില്ലാ കമ്മിറ്റിയും ഹൈക്കോടതിയിൽ ഈ കേസിൽ കക്ഷി ചേർന്നു. കപട പരിസ്ഥിതി സംഘടനകൾ ഹൈക്കോടതി കേസിൽ ഇടപെട്ടുകൊണ്ട് ഇപ്പോൾ നടത്തുന്ന നീക്കങ്ങൾ ജനങ്ങളിൽ ഭീതി പരത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വന്തം ഭൂമിയിൽ ജീവിക്കാനും കെട്ടിടം പണിയാനും പണിത കെട്ടിടങ്ങൾ സംരക്ഷിക്കാനും മൂന്നാറിലെ സർവ്വകക്ഷി മലയോര സംരക്ഷണ സമിതി നടത്തുന്ന പ്രക്ഷേഭത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് കർഷസംഘം നേതാക്കൾ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow