കട്ടപ്പന ഗവ: കോളേജിൽ വിജ്ഞാന കേരളം ക്യാംപയിൻ്റെ ഭാഗമായി ലേണേഴ്‌സ് ഫെസ്‌റ്റ് നടത്തി

സംസ്ഥാന സർക്കാരിന്റെ വിജ്‌ഞാന കേരളം ക്യാംപെയിൻ്റെ ഭാഗമായി കട്ടപ്പന ഗവ: കോളജിൽ ലേണേഴ്‌സ് ഫെസ്‌റ്റ് നടത്തി. വിജ്‌ഞാന തൊഴിൽ സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ നൈപുണ്യ പരിശീലനങ്ങളും നൂതന മേഖലകളിലുള്ള പഠനവും ക്യാംപസുകളിൽ സജീവമാക്കാൻ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മകൾ ഓരോ ക്യാംപസിലും രൂപീകരിക്കുക എന്ന ലക്ഷ്യവുമായാണ് ലേണേഴ്‌സ് ഫെസ്റ്റ‌് നടത്തുന്നത്.
ജില്ലയിലെ വിവിധ കോളജുകളിൽനിന്നു തിരഞ്ഞെടുത്ത 140 വിദ്യാർഥികൾ പങ്കെടുത്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ OC അലോഷ്യസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കോളജ് പ്ലേസ്മെന്റ് കോഓർഡിനേറ്റർ & വിജ്ഞാന കേരളം ജില്ലാ അക്കാദമിക് കോർഡിനേറ്റർ ശ്രീ അനൂപ് ജെ ആലക്കപ്പള്ളി, കെ ഡിസ്ക് പ്രോഗ്രാം മാനേജർ ഗോപകുമാർ, പ്രോഗ്രാം എക്സിക്യുട്ടീവ് കീർത്തി, അഞ്ജു, ടാലന്റ് ക്യുറേഷൻ ടീം അംഗങ്ങളായ ആൽബർട്ട്, ഉനൈസ്, സോഫ്റ്റ് സ്കിൽസ് ട്രെയിനർ മുസവ്വിർ എന്നിവർ നേതൃത്വം നൽകി.