കെ എസ് എസ് യൂത്ത് വിങ്ങ് ഇരട്ടയാർ നാലുമുക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെമ്പകപ്പാറ പള്ളിക്കാനം സെന്റ് പീറ്റേഴ്സ് എൽ പി സ്കൂളിൽ മരത്തൈകൾ വച്ചു പിടിപ്പിച്ചു

കെ എസ് എസ് യൂത്ത് വിങ്ങ് ഇരട്ടയാറിന്റെയും യുവ ഭാരത് ഇടുക്കിയുടെയും സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ ചെമ്പകപ്പാറ യുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അമ്മയുടെ പേരിൽ ഒരു മരം എന്ന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചത്. സ്കൂൾ അങ്കണത്തിൽ മരത്തൈകൾ വെച്ചുപിടിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ മരത്തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രകൃതി സംരക്ഷണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. വളർന്നുവരുന്ന തലമുറയെ പ്രകൃതി സംരക്ഷണം എന്താണെന്ന് എന്നും എങ്ങനെ പ്രകൃതിയെ സംരക്ഷിക്കണമെന്നും മനസ്സിലാക്കി നൽകുന്ന പ്രവർത്തനങ്ങൾ ആണ് നടത്തിയത്. സ്കൂൾ അങ്കണത്തിൽ വിവിധതരം മരത്തൈകൾ ആണ് നട്ടത്.
വിദ്യാർഥികൾക്ക് ഒപ്പം അധ്യാപകർ അനദ്ധ്യാപകർ കെഎസ്എസ് യൂത്ത് വിങ്ങിന്റെ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സ്കൂളിലെ പ്രധാന അധ്യാപിക ജയ തോമസ് പള്ളിക്കാനം ദേവാലയ വികാരി ഫാദർ ജോർജ് തുമ്പനിരപ്പിൽ സിസ്റ്റർ ആൻ ഗ്രേസ് കെ എസ് എസ് രക്ഷാധികാരി ചാക്കോ ഐസക്പിടിഎ പ്രസിഡണ്ട് സോജി ചാക്കോ, സജി ജോസഫ്, ജോബി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.