കട്ടപ്പന അമ്പലക്കവല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിയും പിതൃസായൂജ്യ പൂജയും തിലഹവനവും നടന്നു

ക്ഷേത്രം മേൽശാന്തിഎം. എസ്. ജഗദീഷ് ശാന്തികൾ മുഖ്യകാർമ്മികനായിരുന്നു. കർക്കിടക വാവ് ബലിക്ക് വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രം ഭരണസമിതി സ്വീകരിച്ചിരിന്നത്.ബലിതർപ്പണ ചടങ്ങുകൾ പുലർച്ചെ 5 മണിക്കാണ് ആരംഭിച്ചത്. ക്ഷേത്രത്തിൽ ജൂലൈ 17 മുതൽ രാമായണ മാസാചരണം നടന്ന് വരുകയാണ്. ബലിതർപ്പണത്തിന് ശേഷം പുലർച്ചെ മുതൽ ഔഷധ വെള്ള സേവക്കും ക്ഷേത്രം ഭരണസമിതി സംവിധാനം ഒരുക്കിയിരുന്നു.
ക്ഷേത്രം പ്രസിഡണ്ട് സജീന്ദ്രൻ പൂവാങ്കൽ സെക്രട്ടറി ബിനു പാറയിൽ, വൈസ് പ്രസിഡണ്ട് സാബു അറക്കൽ, യൂണിയൻ കമ്മിറ്റി അംഗം ലാലു പരുത്തപ്പാറ, കമ്മിറ്റി അംഗങ്ങളായ ദാസ് കുറ്റി വീട്ടിൽ,മനീഷ് മുടവനാട്ട്,തങ്കച്ചൻ പുളിക്കത്തടം,പ്രദീപ് മുകളേൽ,രാജൻ കിഴക്കേത്തറ, വിനോദ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.