അയ്യപ്പൻകോവിൽ പുരാതന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പതിനായിരങ്ങൾ പിതൃതർപ്പണം നടത്തി സായൂജ്യമടഞ്ഞു

പതിനായിരത്തോളം പേരാണ് ഇന്ന് പിതൃമോക്ഷം തേടി അയ്യപ്പൻകോവിലിൽ എത്തിയത്. പുണ്യനദിയായ പെരിയാർ നിമജ്ഞനത്തിനും ബലിതർപ്പണത്തിനും പ്രശസ്തമാണ് പെരിയാറിൻ്റെ തീരത്തുള്ള പുരാതന ക്ഷേത്രമായതിനാൽ എല്ലാവർഷവും ഇവിടെ ബലിതർപ്പണത്തിന് പതിനായിരങ്ങളാണിവിടെ ഒഴുകിയെത്തുന്നത്.
പരശുരാമനാൽ പ്രതിഷ്ഠിതമായ അയ്യപ്പൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ കോരിച്ചൊരിയുന്ന മഴയിലും പിതൃസ്മരണയിൽ ആയിരങ്ങളാണ് ബലി തർപ്പണം നടത്തിയത്.പെരിയാറ്റിൽ ഒഴുക്കും വെള്ളവും ഉയർന്ന് നിൽക്കുന്നതിനാൽ സുരക്ഷ ഒരിക്കിയാണ് തർപ്പണം നടത്തിയത്. ജില്ലക്കകത്തും പുറത്തും നിന്നും ഭക്തർ ക്ഷേത്രക്കടവിലെത്തി ബലിയിട്ട് തർപ്പണം നടത്തി. ബലിതർപ്പണത്തിൽ ശേഷം സായൂജ്യ പൂജയും തിലഹവനവും ക്ഷേത്രത്തിൽ നടന്നു. ക്ഷേത്ര കമ്മറ്റി തയ്യാറാക്കിയ ഔഷധ കഞ്ഞിയും സേവിച്ചാഞ്ഞ് ഭക്തർ മടങ്ങിയത്.
ചപ്പാത്ത് ശ്രീ ധർമ്മശാസ്താക്ഷേത്രത്തിലും നൂറ് കണക്കിന് ഭക്തർ ബലിതർപ്പണം നടത്തി. മഴനനയാതെ ബലിതർപ്പക്കം നടത്താൻ സൗകര്യമുണ്ടായത് ഭക്തർക്ക് അനുഗ്രഹമായി. ക്ഷേത്രം ഓഡിറ്റോറിയത്തിൽ ബലിയിട്ട് പെരിയാറ്റിൽ തർപ്പക്കും നടത്താൻ വിപുലമായ സൗകര്യമാണ് ഒരുക്കിയിരുന്നത്. ബലി തർപ്പണത്തിന് ശേഷം ഭക്തർ സായൂജ്യപൂജയിലും ഔഷധസേവയിലും പങ്കെടുത്താണ് ഭക്തർ തിരികെ പോയത്.
അയ്യപ്പൻകോവിൽ ഹരി തീർത്ഥപുരം മഹാവിഷ്ണു ക്ഷേത്രത്തിലും ബലി തർപ്പണം നടന്നു. ക്ഷേത്രപരിസരത്ത് ബലിയിട്ട് ക്ഷേത്രക്കടവിലാണ് തർപ്പണം നടത്തിയത്. തർപ്പണത്തിന് ശേഷം പിത്യ മോക്ഷത്തിനുള്ള സായൂജ്യ പൂജയും ഔഷധ കഞ്ഞി ന്നേവയും നടത്തിയ ശേഷമാണ് ഭക്തർ തിരികെ പോയത്. ഉപ്പുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഏലപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങു ളിലും ബലിതർപ്പണ ചടങ്ങുകൾ നടന്നു.