വണ്ടൻമേട് ചേറ്റുകുഴിയിൽ മോഷണം പോയ ഓട്ടോറിക്ഷ പാടത്ത് തള്ളിയ നിലയില്‍ കണ്ടെത്തി

ചേറ്റുകുഴി സ്വദേശി മാമ്മൂട്ടിൽ സനീഷിന്റെ ഓട്ടോറിക്ഷയാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്.രാവിലെ പാടത്ത് ഉപേക്ഷിച്ച നിലയില്‍ മോഷണം പോയ ഓട്ടോറിക്ഷ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഭാഗികമായി തകര്‍ന്ന വാഹനം ക്രെയിന്‍ ഉപയോഗിച്ച് പുറത്തെത്തിച്ചു. എന്നും പതിവ് പോലെ രാത്രി ഇടാറുള്ള ചേട്ടുകുഴി ആയുർവേദ ആശുപത്രിയിയുടെ സമിപം പാർക്കു ചെയ്തിരുന്ന വാഹനമാണ് മോഷണം പോയത്.
രാത്രി 12 മണിയോടെ ആണ് മോഷണം നടന്നത് . തുടർന്ന് രാത്രി തിരച്ചിലിൽ നടത്തിയിരുന്നെങ്കിലും വെളുപ്പിനെ അപ്പാപ്പിക്കടക്ക് സമീപം പാടത്ത് 12 അടിയോളം താഴ്ചയിൽ വണ്ടി കണ്ടെത്തുകയായിരുന്നു. വണ്ടിക്ക് കാര്യമായ കേടുപാടുകളാണ് സംഭവിച്ചിരിക്കുന്നത്. കമ്പം മെട്ട് പോലീസിൽ സ്ഥലത്തെത്തി മേൽനടപടി കൾ സ്വീകരിച്ചു.