പൈനാവ് മോഡല്‍പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡിയുടെ പൈനാവ് മോഡല്‍പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷത്തിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ തുടരുന്നു. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സൈബര്‍ ഫോറന്‍സിക് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നീ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം.
അഡ്മിഷന് താല്പര്യമുള്ള എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി, സി ബി എസ് ഇ പത്താം ക്ലാസ് മറ്റ് തുല്യ പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547005084, 9947889441, 9446073146 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.