മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സെമിനാറും ഉമ്മൻചാണ്ടി അനുസ്മരണവും ഇരട്ടയാറിൽ സംഘടിപ്പിച്ചു

ഇരട്ടയാർ സാംസ്കാരിക നിലയത്തിൽ വച്ചാണ് മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സെമിനാറും ഉമ്മൻചാണ്ടി അനുസ്മരണവും സംഘടിപ്പിച്ചത്. ചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡണ്ട് ഷാജി മടത്തുംമുറി അധ്യക്ഷനായിരുന്നു.പി കെ ഗോപി ഉമ്മൻചാണ്ടി അനുസ്മരണ സന്ദേശം നൽകി.എ ഐ സി സി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു.
മുൻ ഡിസിസി പ്രസിഡണ്ട് എബ്രഹാം കുട്ടി കല്ലാർ മുഖ്യപ്രഭാഷണം നടത്തി.ഡിസിസി സെക്രട്ടറിമാരായ തോമസ് രാജൻ,വൈ സി സ്റ്റീഫൻ,എം എൻ ഗോപി ബിജോ മാണി, എം ടി അർജുനൻ,ബിജോ മാണി,ബ്ലോക്ക് പ്രസിഡണ്ട് യശോധരൻ യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് പ്രസിഡണ്ട് ആനന്ദ് തോമസ്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജ്യോത്സന ജോബിൻ,അഭിലാഷ് പരുന്തിരി, അർനോൾഡ് ആൻ്റണി,ബേബി മരുതക്കുന്നേൽ, അപ്പച്ചൻ തെങ്ങണ തുടങ്ങിയവർ പങ്കെടുത്തു.