കട്ടപ്പന ലയൺസ് ക്ലബ് പുതിയ ഭാരവാഹികളുടെയും അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടന്നു

കട്ടപ്പന ലയൺസ് ക്ലബ് 2025-26 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയുമാണ് കട്ടപ്പന ഹൈറേഞ്ച് കൺവെൻഷൻ സെന്ററിൽ വച്ച് നടന്നത്. ജെബിൻ ജോസ് പ്രസിഡന്റായും, ജോസഫ് ജോണി സെക്രട്ടറിയായും, മാത്യു കെ ജോൺ ട്രഷററായും ചുമതല ഏറ്റെടുത്തു.പുതിയ ഭാരവാഹികളുടെ ഇൻസ്റ്റലേഷന് LCIF ഏരിയ ലീഡർ വി. അമർനാഥ് നേതൃത്വം നൽകി.
പുതിയ അംഗങ്ങളുടെ ഇൻഡക്ഷൻ 1st വൈസ് ഡിസ്ട്രിക്റ്റ് ഗോവെർണോർ .V S ജയേഷ് നിർവഹിച്ചു. ഡിസ്റ്റിക് സർവീസ് പ്രൊജക്റ്റ് ആയ സ്കൂൾ കുട്ടികൾക്കായുള്ള ഇൻസിനറേറ്റർ മെഷീനുകൾ 5 സ്കൂളുകൾക്ക് നൽകും. കട്ടപ്പന ലയൺസ് ക്ലബ് സർവീസ് പ്രൊജക്റ്റിൻ്റെ ഭാഗമായി കാഞ്ചിയാർ എൽപി സ്കൂളിന് മരുന്നുകൾ സൂക്ഷിക്കുവാനും മറ്റു ഉപയോഗങ്ങൾക്കുമായി ഫ്രിഡ്ജ് നൽകി.
കഴിഞ്ഞ വർഷം മൂന്ന് വീടുകൾ ഉൾപ്പെടെ 25 ലക്ഷം രൂപയുടെ സേവന പ്രവർത്തനങ്ങളാണ് കട്ടപ്പന ലയൺസ് ക്ലബ്ബ് നടത്തിയത് . ഈ വർഷവും അതുപോലെ തന്നെയുള്ള പ്രവർത്തനങ്ങളാണ് കട്ടപ്പന ലയൺസ് ക്ലബ് ആസൂത്രണം ചെയ്യുന്നത്. 5 വീടുകൾ, മെഡിക്കൽ ക്യാമ്പുകൾ, കുട്ടികൾക്കുള്ള പ്രോജക്ടുകൾ, കൃത്രിമ അവയവദാനം, സൗജന്യ ഡയാലിസിസ് തുടങ്ങി ഡിസ്ട്രിക്ട് വിഭാവനം ചെയ്യുന്ന പ്രോജക്ടുകളും, കട്ടപ്പന ലയൺസ് ക്ലബ്ബിന്റെ സ്വന്തം പ്രൊജക്ടുകളും ഉണ്ടാവും.