സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി ഓഫീസില്‍ തയ്യാറാക്കിയ പ്രത്യേക സ്മൃതി മണ്ഡപത്തിൽ വി എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ എത്തി

വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.കേരളത്തിലെ രാഷ്ട്രീയ നേതാക്കൻമാരിൽ നിന്നെല്ലാം വ്യത്യസ്തനായ നേതാവായിരുന്നു അച്യുതാനന്ദനെ ബിജെപി ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ പറഞ്ഞു.
കേരള കോൺഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം മനോജ് തോമസ്,ആൽവിൻ തോമസ്,വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡണ്ട് സാജൻ ജോർജ് തുടങ്ങിയവർ അനുശോചന സന്ദേശം നൽകി.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആർ സജി ഏരിയ സെക്രട്ടറി മാത്യു ജോർജ്,എം.സി. ബിജു,ടോമി ജോർജ് തുടങ്ങി നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.ചൊവ്വാ, ബുധൻ ദിവസങ്ങളിൽ പാർട്ടി ഓഫീസിലെത്തി ആദരാഞ്ജലികൾ അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.