സൗത്ത് ഇന്ത്യൻ പെൻസാക് സിലാത്ത് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി മെഡൽ നേട്ടവുമായി ഇടുക്കിയുടെ താരങ്ങൾ

തമിഴ്നാട് തിരുച്ചിറപള്ളി കൊങ്ങുനാഡ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ടെക്നോളജി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 6-മത് സൗത്ത് ഇന്ത്യൻ പെൻസാക് സിലാത്ത് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മെഡൽ നേട്ടവുമായി ഇടുക്കി സ്വദേശികൾ മൂന്ന് വെള്ളി ,ഒരു വെങ്കലം അടക്കം നാല് മെഡലുകളാണ് ഇവർ കേരളത്തിനായി നേടിയത്.
ജൂലൈ 19,20 തീയതികളിലായി തിരുച്ചിറപള്ളി കൊങ്ങുനാഡ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ടെക്നോളജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ .സീനിയർ വിഭാഗത്തിൽ ക്യോഷി മാത്യൂജോസഫ് മുഖ്യ പരിശീലകനായ എഴുകുംവയൽ സിലാത്ത് ക്ലബ്ബ് താരങ്ങളായ ജിത്തു ചന്ദ്രൻ,അനന്ദു ഷിബു,എന്നിവർ വെള്ളി മെഡലും അക്ഷയ് വെങ്കല മെഡലും നേടി.ജൂനിയർ വിഭാഗത്തിൽ സുബാഷ് എസ് പരിശീലകനായ രാമക്കൽമേട് സിലാത്ത് ക്ലബ്ബ് താരമായ ആകാശ് കെ.ബി വെള്ളി മെഡൽ നേടി. മത്സരം ഞായറാഴ്ച്ച സമാപിച്ചു.