'ബിഎംഎസ് കട്ടപ്പന ഹെഡ് ലോഡ് വർക്കേഴ്സ് കുടുംബ സംഗമം കട്ടപ്പനയിൽ നടന്നു ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ വി മധു കുമാർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു

ബിഎംഎസിന്റെ എഴുപതാം വാർഷികത്തോടെ അനുവദിച്ചാണ് സ്ഥാപകദിനത്തിന്റെ ഭാഗമായി ബി എം എസ് കട്ടപ്പന യൂണിറ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചത്.കുടുംബ സംഗമത്തിന്റെ ഭാഗമായി കുടുംബ ബന്ധത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ബാബുരാജ് ശർമ ക്ലാസ് നയിച്ചു തുടർന്ന് കുട്ടികളുടെ മുതിർന്നവരുടെ വിവിധ കലാപരിപാടികൾ സ്നേഹവീരുന്നു നടന്നു.
കെ ആർ പ്രസാദ് അധ്യക്ഷൻ ആയിരുന്നുബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ വി മധുകുമാർ ഉദ്ഘാടനം ചെയ്തു.മേഖലാ സെക്രട്ടറി പി പി ഷാജി ജില്ലാ സമിതി അംഗം ബി ഭുവനചന്ദ്രൻ ബിഎംഎസ് ജില്ലാ സെക്രട്ടറി കെ സി സിനിഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.