കർക്കിടക വാവു ദിനത്തിൽ പിതൃതർപ്പണത്തിനൊരുങ്ങി ചരിത്ര പ്രസിദ്ധ പുണ്യ പുരാതന ക്ഷേത്രമായ പൂഞ്ഞാർ കോയിക്കൽ ദേവസ്വം വക വണ്ടിപ്പെരിയാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം

കർക്കിടക വാവു ദിനത്തിൽ പിതൃക്കൾക്ക് ബലിതർപ്പണം ചെയ്യുന്നതിലൂടെ അവർക്ക് ആത്മശാന്തി ലഭ്യമാകുന്നു എന്ന ഹൈന്ദവ വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിച്ചു കൊണ്ട് കർക്കിടക വാവുബലി തർപ്പണത്തിന് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ക്ഷേത്രമാണ് ശബരിമലയുടെ ചരിത്രവുമായി ബന്ധമുള്ള പൂഞ്ഞാർ കോയിക്കൽ ദേ വസ്വം വക വണ്ടിപ്പെരിയാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം. കർക്കിടക വാവു ദിനത്തിൽ ബലിതർപ്പണത്തിനായി തോട്ടം മേഘലയായ പീരുമേടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. നൂറ്റാണ്ട് പഴക്കമുള്ള പിതൃതർപ്പണ വിശ്വാസത്തെ നിലനിർത്തി ഇത്തവണയും ഭക്തർക്ക് ബലിതർപ്പണത്തിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് ക്ഷേത്രം ഭരണ സമിതിയുടെ യോഗം ക്ഷേത്രം ഗംഗോത്രി ഓഡിറ്റോറിയത്തിൽ വച്ച് നടന്നത്. ക്ഷേത്രംഭരണ സമിതി സെക്രട്ടറി അനു മോൻ യോഗത്തിൽ അധ്യക്ഷനായിരുന്നു. മാതൃ സംഘം പ്രസിഡന്റ് ജയാ ജിജി സ്വാഗതമാശംസിച്ചു. ഭരണസമിതി പ്രസിഡന്റ്KK രാജൂ യോഗം ഉത്ഘാടനം ചെയ്ത് സംസാരിച്ചു.
ക്ഷേത്രം മാനേജർ പ്രതീഷ് കാർത്തികേയൻ മുഖ്യ പ്രഭാഷണം നടത്തി.പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ക്ഷേത്രം ഗംഗോത്രി ഓഡിറ്റോറിയത്തിൽ വച്ചാണ് പിതൃ ബലിതർപ്പണം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി പോലീസ് .ഫയർഫോഴ്സ് .ആരോഗ്യ വിഭാഗം എന്നിവരുടെ സേവനം ലഭ്യമാക്കും. കർക്കിടക വാവു ദിന പ്രത്യേക പൂജകൾക്കും വഴിപാടുകൾക്കും ക്ഷേത്രം മേൽ ശാന്തി ജയശങ്കർ P നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. തിരുവല്ല പായിപ്പാട് ശശികുമാർ വെട്ടിത്തുരുത്തിൽ കർമ്മിയുടെ മുഖ്യ കാർമികത്വത്തിലാവും ബലിതർപ്പണം നടത്തുക. ക്ഷേത്രം കമ്മറ്റിയംഗങ്ങളായ മാരിയപ്പൻ.അയ്യപ്പൻ. മാതൃ സമിതി സെക്രട്ടറി ധന്യ കാർത്തികേയൻ. മറ്റ് ഭരണ സമിതിയംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.