മഹാത്മാഗാന്ധി സർവകലാശാലയിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ ഇടുക്കിയിൽ ഒത്തു കൂടുന്നു

മഹാത്മാഗാന്ധി സർവകലാശാല എൻഎസ് എസ് ഓഫീസർമാരുടെ ത്രിദിന വർക്ക്ഷോപ്പ് ജൂലൈ 21,22,23 തിയതികളിലായി പുറ്റടി ഹോളി ക്രോസ് കോളേജിൽ നടക്കും..തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നടക്കുന്ന സ്വാഗത സമ്മേളനം എൻഎസ്എസ് സംസ്ഥാന കോർഡിനേറ്റർ ആർ.എൻ അൻസർ ഉദ്ഘാടനം ചെയ്യും.നാഷണൽ സർവീസ് സ്കീം റീജിയണൽ ഡയറക്ടർ Y.M.Uppin അധ്യക്ഷത വഹിക്കും.
കോളേജ് മാനേജർ എം കെ സ്കറിയ,എൻ എസ് എസ് കോട്ടയം ജില്ലാ കോർഡിനേറ്റർ Dr.KR അജീഷ്,ഹോളി ക്രോസ് കോളേജ് വൈസ് പ്രിൻസിപ്പാൾ മെൽവിൻ എൻ വി,എൻ എസ് എസ് എറണാകുളം ജില്ലാ കോർഡിനേറ്റർ എൽദോസ് കെ ജോയി,പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ രാജശ്രീ ജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
3 ദിവസത്തെ പരിപാടികളിൽ ചർച്ചകൾ,ക്ലാസുകൾ,പരിസ്ഥിതി യാത്രകൾ പ്രോജക്ട് വിശകലനങ്ങൾ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്...സമാപന സമ്മേളനത്തിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ മുഖ്യാഥിതി ആയിരിക്കും.പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കോളേജ് അധികൃതർ അറിയിച്ചു.