നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലും കട്ടപ്പന -ഇടുക്കി കവല ബൈപ്പാസ് റോഡിന് സമീപം പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടി നിർത്തിയിരിക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ നടപടി ഉണ്ടാകുന്നില്ലെന്ന പരാതി ശക്തമാകുന്നു

നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലും കട്ടപ്പന -ഇടുക്കി കവല ബൈപ്പാസ് റോഡിന് സമീപം പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടി നിർത്തിയിരിക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ നടപടി ഉണ്ടാകുന്നില്ലെന്ന പരാതി ശക്തമാകുന്നു. പലതവണ പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിട്ടും കെഎസ്ഇബിയുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
കട്ടപ്പന ഇടുക്കി കവല ബൈപ്പാസ് റോഡിൽ നിന്നും ടൗൺഹാൾ ഭാഗത്തേക്ക് പോകുന്ന റോഡിന് വശത്താണ് മാസങ്ങളായി അപകടഭീഷണി ഉയർത്തി ഇലക്ട്രിക് പോസ്റ്റ് നിൽക്കുന്നത്.ഒരു വർഷമായി സമീപത്തെ മരത്തിൽ ചുറ്റിവച്ച നിലയിലുമാണ്.
ഫോട്ടോ സഹിതം നൽകി ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ ചേർന്ന് പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് പോസ്റ്റ് കെട്ടി നിർത്തിയിരിക്കുകയാണ് . നൂറുകണക്കിന് കാരണക്കാരൻ വാഹനങ്ങളും കടന്നു പോകുന്ന ഈ വഴിയിൽ ഇനി ഒരു അപകടത്തിന് കാത്തു നിൽക്കാതെ പോസ്റ്റിൻ്റെ അപകട ഭീഷണി മാറ്റണമെന്നാണ് ആവശ്യമുയരുന്നത്.