ഉപ്പുതറയിൽ ബി.ജെ.പി ഉപ്പുതറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കെ. എസ് ഇ ബി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു;മന്ത്രി കെ കൃഷ്ണൻകുട്ടി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച് നടത്തിയത്

വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ പാർട്ടി ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.സ്കൂൾ വിദ്യാർത്ഥി മിഥുന്റെയും, നെടുമങ്ങാട് സ്വദേശിയായ അക്ഷയ്യുടേയും മരണത്തിന് ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് വൈദ്യുതി മന്ത്രി രാജിവെക്കണമെന്നും, അതോടൊപ്പം അനാസ്ഥ കാണിച്ച കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
പ്രതിഷേധ മാർച്ച് ബിജെപി ഇടുക്കി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ:സ്റ്റീഫൻ ഐസക് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സന്തോഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി, ബിജെപി ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ കെ രാജപ്പൻ അധ്യക്ഷത വഹിച്ചു, ഇ എസ് ബൈജു, കുര്യാക്കോസ് ജോസഫ്, ജയ്മോൻ തോമസ്, എം എൻ രാജൻ,കെ എസ് സുരേഷ്, സുരേഷ് കുളത്തിനാൽ തുടങ്ങിയവർ നേതൃത്വം നൽകി.