കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ റവന്യൂ മന്ത്രി കെ രാജന് നിവേദനം നൽകി

ജില്ലയിൽ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് ഇവയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ റവന്യൂ മന്ത്രിയെ നേരിൽ കണ്ട് നിവേദനം കൈമാറിയത്. ഭൂപതിവ് ചട്ടങ്ങളുമായി ബന്ധപ്പെട്ടും നിർമ്മാണ നിരോധനം, ക്വാറികളുടെ പ്രവർത്തനം, നിർമ്മാണ മേഖലയുടെ പ്രതിസന്ധി,പത്തു ചെയിൻ മേഖലയിലെ പട്ടയ പ്രശ്നങ്ങൾ,കട്ടപ്പനയിലെ ഷോപ്പ് സൈറ്റ് പട്ടയം തുടങ്ങി മലയോര ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണം എന്ന ആവശ്യമാണ് നിവേദനത്തിൽ ഉള്ളത്.
നിവേദനം സമർപ്പിച്ചതിന് മറുപടിയായി വിഷയങ്ങൾ എല്ലാം പരിഹരിക്കുന്ന സംബന്ധിച്ച നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ് താമസം കൂടാതെ ഇവയെല്ലാം പരിഹരിക്കപ്പെടും എന്ന് മന്ത്രി ഉറപ്പുനൽകിയതായി കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് സാജൻ ജോർജ്, സെക്രട്ടറി ജോഷി കുട്ടട,വൈസ് പ്രസി ബൈജു വേമ്പനി മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവരും ചേർന്നാണ് നിവേദനം കൈമാറിയത്.