നവീകരിച്ച കട്ടപ്പന കൊച്ചു തോവാള എസി കോളനി റോഡിന്റെ ഉദ്ഘാടനം നടന്നു

നവീകരിച്ച കട്ടപ്പന കൊച്ചു തോവാള എസി കോളനി റോഡിൻറെ ഉദ്ഘാടനം നടന്നു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു. കട്ടപ്പന നഗരസഭയിൽ നിന്നും 8 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിച്ചത്.പ്രദേശത്തെ നഗരസഭ കൗൺസിലർ സിബി പാറപ്പായിയാണ് 2025 -26 നഗരസഭയുടെ വാർഷിക പദ്ധതി ഉൾപ്പെടുത്തി എട്ടു ലക്ഷം രൂപ വകയിരുത്തിയത്.
ഈ തുക ഉപയോഗിച്ച് റോഡിൻറെ 150 മീറ്ററോളം ഭാഗമാണ് കോൺക്രീറ്റ് ചെയ്തത്. ശേഷിക്കുന്ന കുറച്ചു ഭാഗം കൂടി നവീകരിക്കാനുണ്ട് ഇതിനായി തുക വകയിരുത്തി കാലതാമസം കൂടാതെ പണി പൂർത്തീകരിക്കും എന്ന് നഗരസഭ കൗൺസിലർ സിബി പാറപ്പായി പറഞ്ഞു.
ഏകദേശം 50 ഓളം കുടുംബങ്ങളുടെ ഏകയാത്രമാർഗ്ഗമായിരുന്നു ഈ റോഡ്. മുൻപ് ടാറിങ് ആയിരുന്നു.വിവിധ ഭാഗങ്ങൾ തകർന്ന് ഗതാഗതം ദുഷ്കരമായതോടെയാണ് നഗരസഭയിൽ നിന്നും തുക വകയിരുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച് നൽകിയത്.
റോഡ് നവീകരിച്ചതോടെ പ്രദേശവാസികളുടെ ദീർഘനാളത്തെ യാത്ര ദുരിതത്തിന് പരിഹാരമായി.ഉദ്ഘാടന യോഗത്തിൽ വാർഡ് കൗൺസിലർ സിബി പാറപ്പായി അധ്യക്ഷൻ ആയിരുന്നു. ടോമി പാച്ചോലി ജിതിൻ ജോയ് ഈപ്പച്ചൻ പുതുപ്പറമ്പിൽ മാതാ മനേഷ് തുടങ്ങിയവരും പ്രദേശവാസികളും നാട്ടുകാരും പങ്കെടുത്തു.