ഉപ്പുതറ പഞ്ചായത്തിൽ കർഷക ദിനാചരണത്തിനായി ആലോചനയോഗം നടന്നു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ ജെ യോഗം ഉത്ഘാടനം ചെയ്തു
ചിങ്ങം ഒന്ന് കർഷക ദിനമായാണ് ആഘോഷിക്കുന്നത്. ഉപ്പുതറ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. കർഷകരെ ആദരിക്കാനായാണ് കർഷക ദിനാഘോഷം സംഘടിപ്പിക്കുന്നത്. ആഘോഷ പരിപാടി വ്യത്യസ്തമാക്കാനാണ് യോഗ തീരുമാനം. കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ച് കർഷകർ തന്നെ ഭക്ഷണം പാകം ചെയ്താണ് സദ്യയൊരുക്കുന്നത്. കൂടാതെ കർഷകരുടെയും കുടുംബശ്രീ അംഗങ്ങളുടെയും കലാപരിപാടികളും ,വടം വലി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പരിപാടി വിജയിപ്പിക്കാൻ വിവിധ കമ്മറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. കർക്ഷക ദിനാഘോഷം വാഴൂർ സോമൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ആലോചന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പി എസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സജി ടൈറ്റസ്, ഓമന സോദരൻ, സിനി ജോസഫ് , സാബു വേങ്ങവേലിൽ,ജയിംസ് തോക്കൊമ്പിൽ , ഷീബ സത്യനാഥ്, രശ്മി പി ആർ , ലീലാമ്മ ജോസ് , എം മനുവേൽ , യമുന ബിജു, കാർഷിക വികസന സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.