പ്രതിസന്ധികള്‍ അതിജീവിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്ന സന്ദേശവുമായി എയ്ഡ്‌സ് ദിനം ആചരിച്ചു
ലോക എയ്ഡ്‌സ് ദിനാചരണത്തിനോടനുബന്ധിച്ച് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങങ്ങള്‍, ബസ്സ് സ്റ്റാന്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ച് എയ്ഡ്‌സ് ദിനാചരണത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദീപം തെളിയിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. പ്രതിസന്ധികള്‍ അതിജീവിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം.കോളേജ് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ , ബോധവല്‍ക്കരണ ക്ലാസ്സുകള്‍,റാലികള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ ബോധവത്കരണ ക്ലാസ്സുകള്‍ പ്രതിജ്ഞ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),ജില്ലാ എയ്ഡ്‌സ് നിയന്ത്രണ വിഭാഗം എന്നിവയുടെ സംയുക്തമായ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് കെ.എന്‍ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിന് മുന്നോടിയായി സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ റാലി അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.കുട്ടിക്കാനം മരിയന്‍ ഓട്ടോണമസ് കോളേജിന്റെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ അജിമോന്‍ ജോര്‍ജ് അധ്യക്ഷനായി.
ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഓഫീസര്‍ രാജേഷ് വി.എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊക്കയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എയ്ഡ്‌സ് ബോധവത്കരണ നാടകം ചടങ്ങില്‍ ശ്രദ്ധേയമായി. കുട്ടിക്കാനം മരിയന്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ തോമസ് എബ്രഹാം, ബി എസ് ഡബ്‌ള്യു വിഭാഗം മേധാവി ജസ്റ്റിന്‍ പി.ജെ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍മാരായ ജയചന്ദ്രന്‍ സി, ഷൈലാഭായി വി.ആര്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍,റ്റി ബി സെന്റര്‍ ജീവനക്കാര്‍, അധ്യാപകര്‍ അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.






