കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് കാഞ്ചിയാർ കുടുംബരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ GLPS കോഴിമല സ്കൂളിൽ വച്ച് മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 3-ാം ഘട്ടം ഉദ്ഘാടനം നടന്നു

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് കാഞ്ചിയാർ കുടുംബരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ GLPS കോഴിമല സ്കൂളിൽ വച്ച് മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 3-ാം ഘട്ടം ഉദ്ഘാടനം നടന്നു. കേരള സർക്കാർ നിർദ്ദേശ പ്രകാരം മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 3-ാം ഘട്ടം 2025 ജൂലൈ 19 മുതൽ നവംബർ 1 വരെയാണ് നടക്കുന്നത്. ഈ കാലയളവിൽ പഞ്ചായത്തിലെ 16 വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച സ്കൂളുകൾ, കോളേജുകൾ, സർക്കാർ ഓഫീസുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവയും എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച പൊതുസ്ഥലങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പരിപാടികൾ സങ്കടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രസ്തുത പരിപാടിയിൽ വാർഡ് മെമ്പർ ആനന്ദ് അധ്യക്ഷപദം അലങ്കരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. കോഴിമല രാജാവ് രാമൻ രാജമന്നൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി സിമി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജലജ വിനോദ്, വാർഡ് മെമ്പർ റോയ് എവറസ്റ്റ്, സ്കൂൾ എച്ച്.എം ലേഖ തോമസ്, ഐ സി ഡി എസ് സൂപ്പർവൈസർ സ്നേഹ സേവ്യർ,ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീഷ് ജോസഫ്, വിജിത വി എസ്, നിഖിത പി സുനിൽ എന്നിവർ സംസാരിച്ചു.