നഗരസഭയുടെ വിവിധ അനാസ്ഥകൾക്കെതിരെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ 23ന് കുത്തിയിരുപ്പ് സമരം നടത്തും

കട്ടപ്പന പുതിയ ബസ്റ്റാൻഡ് കോംപ്ലക്സിൽ കെട്ടിടങ്ങൾ ചോർച്ചയും കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പോരായ്മയും ചൂണ്ടിക്കാണിച്ചു നിരവധി നിവേദനങ്ങൾ ആണ് നഗരസഭയ്ക്ക് മുമ്പാകെ വ്യാപാരി വ്യവസായി സമിതിയടക്കം നൽകിയിട്ടുള്ളത്.
ബസ്റ്റാൻഡ് കേന്ദ്രീകരിച്ച വളർന്നുവരുന്ന സാമൂഹ്യ വിരുദ്ധ സംഘങ്ങൾ, ഇതുവഴി ഉണ്ടാകുന്ന മോഷണങ്ങളും മോഷണ ശ്രമങ്ങളും , ഒപ്പം സ്ത്രീകളും കുട്ടികളും അടക്കം വരുന്ന യാത്രക്കാർക്ക് യാതൊരുവിധ സുരക്ഷയുമില്ല, വേണ്ടത്ര വെളിച്ച സംവിധാനവും സെക്യൂരിറ്റിയും ഇല്ലാത്തതും പ്രതിസന്ധിയാണ്, ഇതെല്ലാം കാണിച്ചു നിരവധി തവണയാണ് നഗരസഭ അധികൃതരെ സമീപിച്ചത് എന്നാൽ നടപടി ഉണ്ടായില്ല.
ബസ്റ്റാൻഡിനുള്ളിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഇത് നിരവധി അപകടങ്ങൾ ഉണ്ടാക്കിയിട്ടും പരിഹാരത്തിന് നഗരസഭ അധികൃതർ ശ്രമിക്കുന്നില്ല. നഗരസഭ ജൈവമാലിന്യം സ്ഥാപനങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നത് വലിയ തുക ഈടാക്കിയാണ്. എന്നാൽ ഇതിന് യാതൊരുവിധ സമയക്രമങ്ങളും പാലിക്കാതെയാണ് മാലിന്യം ശേഖരിക്കുന്നത്.
അതിനോടൊപ്പം വ്യാപാര സ്ഥാപനങ്ങളിൽ ജനങ്ങൾ കൂടുതലായി എത്തുന്ന സമയത്താണ് ദുർഗന്ധം വമിക്കുന്ന വാഹനവുമായി ഉച്ചയ്ക്ക് ശേഷം മാലിന്യം ശേഖരിക്കാൻ ഇവർ എത്തുന്നത്. അതിനോടൊപ്പം മാർക്കറ്റിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ചോർച്ചയുള്ളതായി ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.
അസോസിയേഷനെ കൂട്ടുപിടിച്ചാൽ ഏതാനം വ്യാപാരികളെ സഹായിക്കുന്നതിനും മറ്റുള്ളവരെ ദ്രോഹിക്കുന്ന നിലപാടുമാണ് നഗരസഭ കാണിക്കുന്നത്. വിവിധങ്ങളായ പ്രതിസന്ധികളോട് മുഖം തിരിക്കുന്ന നഗരസഭയുടെ ധിക്കാരപരമായ നിലപാടിനെതിരെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ഇരുപത്തിമൂന്നാം തീയതി വ്യാപാരികളെ അണിനിരത്തിക്കൊണ്ട് നഗരസഭ ഓഫീസിൽ മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്താനാണ് നേതാക്കളുടെ തീരുമാനം. വാർത്ത സമ്മേളനത്തിൽ മജീഷ് ജേക്കബ്, ജി എസ് ഷിനോജ്, എം ആർ അയ്യപ്പൻകുട്ടി, ആൽബിൻ തോമസ്, ഡിജെ കുഞ്ഞുമോൻ, പി ബി സുരേഷ് എന്നിവർ പങ്കെടുത്തു.