ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്തിൽ ആരംഭിക്കുന്ന ജില്ലാ തല തൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ ഉത്ഘാടനം പൈനാവിൽ നടന്നു

വിവിധതരത്തിലുള്ള തൊഴിൽ സംരംഭങ്ങൾക്ക് ആവശ്യമായ താമസ സൗകര്യത്തോടുകൂടിയ പരിശീലന കേന്ദ്രമാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൈനാവിൽ തുടക്കം കുറിച്ചത്. പ്രകൃതി ഭംഗി കൊണ്ട് മനോഹരമായ ഒരേക്കർ സ്ഥലം പൊതുപ്രവർത്തകൻ പാറത്തോട് ആൻ്റണി സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ ട്രെയിനിംഗ് സെൻ്റർ പൂർത്തീകരിച്ചത്. സെൻ്ററിൻ്റെ ഉത്ഘാടനം ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു.
ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ധാരണാപത്രം കൈമാറി. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീർണാക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡൻ്റ് അഡ്വ.എബി തോമത് ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ആൻസി തോമസ്, ജോസ്മി ജോർജ്, ബി.ഡി. ഒ ഷൗ ജാമോൾ പി. കോയ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ പൊതുപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു.