അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിൽ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി

ഉമ്മൻ ചാണ്ടിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച സമ്മേളനത്തിൽ അന്തരിച്ച മുൻ കെ പി സി സി പ്രസിഡണ്ട് സി വി പത്മരാജൻ, കഴിഞ്ഞ ദിവസം കൊല്ലം തേവലക്കരയിലെ സ്കൂളിൽ വച്ച് വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞ വിദ്യാർത്ഥി മിഥുൻ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
കട്ടപ്പന നഗരസഭയിലെ ആശാ പ്രവർത്തകരെ യോഗത്തിൽ ആദരിച്ചു. എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി തോമസ് രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി, മുൻ നഗരസഭ ചെയർമാൻ ജോണി കുളംപള്ളി,
നേതാക്കളായ ജോയി പോരുന്നോലി, ജോസ് മുത്തനാട്ട്,സിബി പാറപ്പായി, ബീനാ ജോബി, ഷാജി വെള്ളം മാക്കൽ, ഷമേജ് കെ ജോർജ്, എ എം സന്തോഷ്, ബിനോയി വെണ്ണിക്കുളം, റുബി വേഴമ്പത്തോട്ടം, സി എം തങ്കച്ചൻ,ജോസ് ആനക്കല്ലിൽ, പി എസ് മേരിദാസൻ, പി എസ് രാജപ്പൻ, മായ ബിജു, സാലി കുര്യാക്കോസ്, ജെസ്സി ബെന്നി, റിന്റോ വേലനാത്ത്, ഷിബു പുത്തൻപുരക്കൽ, ഷാജൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.