കട്ടപ്പന നഗരസഭാ പരിധിയിലെ എല്ലാ വീടുകളിൽ നിന്നും ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നതിന്റെ നഗരസഭ തല ഉദ്ഘാടനം നടന്നു

കട്ടപ്പന നഗരസഭ പരിധിയിലെ എല്ലാ വീടുകളിൽ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമായിരിക്കുന്നത് .ഈ മാസം പതിനെട്ടാം തീയതി മുതൽ ഓഗസ്റ്റ് 15 വരെയുള്ള തീയതികളിലാണ് ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്നത്. ഇതിൻറെ നഗരസഭ തല ഉദ്ഘാടനമാണ് നടന്നത്. നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ ജെ ബെന്നി ഉദ്ഘാടനം നിർവഹിച്ചു.
എത്തിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന വില നൽകും.വീടുകളിലെ ഉപയോഗയോഗ്യമല്ലാത്ത ടി വി ,മൊബൈൽ ഫോൺ, ചാർജറുകൾ ലാപ്ടോപ്പ്, മിക്സി തുടങ്ങി എല്ലാ ഇലക്ട്രോണിക് ഉല്പന്നങ്ങളും, ട്യൂബ്, ബൾബ്, ബാറ്ററി എന്നിവഉൾപ്പെടെയാണ് ശേഖരിക്കുന്നത്.
നഗരസഭാ പരിധിയിലെ17, 20, 21 വാർഡുകളിലെ വീടുകളിലെ മാലിന്യങ്ങൾ നഗരസഭാ ഓഫീസിനോട് അനുബന്ധിച്ച് സജ്ജീകരിച്ചിരിക്കുന്ന കളക്ഷൻ പോയിൻ്റിൽ എത്തിക്കുന്നമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.മറ്റ് വാർഡുകളിലെ ശേഖരണ തീയതി കൗൺസിലർമാർ മുഖേന പിന്നീട് അറിയിക്കുന്നതായിരിക്കും എന്ന് നഗരസഭ അധികൃതർ പറഞ്ഞു.
നഗരസഭയുടെ ഈ പ്രവർത്തനങ്ങളോട് മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു .ഉദ്ഘാടന യോഗത്തിൽ നഗരസഭ കൗൺസിലർ ലീലാമ്മ ബേബി അധ്യക്ഷയായിരുന്നു .കൗൺസിലർമാരായ സിബി പാറപ്പായി, ഷജി തങ്കച്ചൻ, നഗരസഭാ സെക്രട്ടറി അജി കെ തോമസ്, ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക് തുടങ്ങിയവരും മറ്റ് ജീവനക്കാർ സിഡിഎസ് അംഗങ്ങൾ ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.