ഉമ്മൻചാണ്ടിക്ക് തുല്യം ഉമ്മൻചാണ്ടി മാത്രമാണെന്നും അദ്ദേഹത്തിന് ഒരു പകരക്കാരൻ ഒരിക്കലും ഉണ്ടാകില്ലെന്നും എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി

കേരളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ ഉമ്മൻചാണ്ടിയുടെ നാമം എന്നും ഒന്നാമതായിരിക്കും. ഹൃദയത്തിൽ കാരുണ്യത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനം സ്നേഹസസദനിലെ കുട്ടികൾക്കൊപ്പം ആചരിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോമോൻ തെക്കേൽ അധ്യക്ഷനായി. മുൻ ഡിസിസി പ്രസിഡൻ്റ് അഡ്വ: ജോയി തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡിസിസി സെക്രട്ടറി അഡ്വ: കെ ജെ ബെന്നി, നേതാക്കളായ സിജു ചക്കുംമൂട്ടിൽ, ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ സിസ്റ്റർ മേബിൾ മാത്യു,
സിസ്റ്റർ ജെസ്സി മരിയ,എ എം സന്തോഷ്, ബിനോയി വെണ്ണിക്കുളം,,റുബി വേഴമ്പത്തോട്ടം, ജോസ് ആനക്കല്ലിൽ, പി എസ് മേരി ദാസൻ, ബിജു പുന്നോലി,പൊന്നപ്പൻ അഞ്ചപ്ര,ഷിബു പുത്തൻപുര, റിന്റോ വേലനാത്ത്, ഷാജൻ എബ്രഹാം, കെ സതീഷ് കുമാർ, ജിജി ജോസഫ്, ബിജു പുത്തേത്ത് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണവും വിളമ്പി.