ഇടുക്കിയിൽ സഹപാഠി പേപ്പർ സ്‌പ്രേ പ്രയോഗിച്ചതിനെ തുടർന്ന് പത്തോളം വിദ്യാർഥികൾ ആശുപത്രിയിൽ

ഇടുക്കിയിൽ സഹപാഠി പേപ്പർ സ്‌പ്രേ പ്രയോഗിച്ചതിനെ തുടർന്ന് പത്തോളം വിദ്യാർഥികൾ ആശുപത്രിയിൽ. ഇടുക്കി ബൈസൺവാലി ഗവൺമെൻ്റ് സ്കൂളിലാണ് സംഭവം. പെൺകുട്ടിയുമായുള്ള സൗഹൃദത്തിൻ്റെ പേരിൽ,രാവിലെ ബസിന് വന്നിറങ്ങിയ ഒരു വിദ്യാർത്ഥിയെ ചോദ്യം ചെയ്യാനായി പെൺകുട്ടിയുടെ മാതാപിതാക്കൾ എത്തിയിരുന്നു.
ഈ സംഭവം നടക്കുന്നതിനിടെ വിദ്യാർത്ഥി, തന്നെ ചോദ്യം ചെയ്യാനെത്തിയവർക്ക് നേരെ കുരുമുളക് സ്‌പ്രേ അടിച്ചു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെയും മുഖത്ത് പേപ്പർ സ്‌പ്രേ പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ശർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.