സി പി ഐ ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കട്ടപ്പനയിൽ; പുതിയ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് ഞായറാഴ്ച

സി പി ഐ ജില്ല അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്ന പി. പളനിവേലിൻ്റ് നിര്യാണത്തെ തുടർന്ന് വെട്ടിച്ചുരുക്കിയ ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിലായി പ്രതിനിധി സമ്മേളനത്തോടുകൂടി കാനം രാജേന്ദ്രൻ [ ടൗൺ ഹാൾ ] നഗറിൽ ആരംഭിക്കും.രാവിലെ ഒമ്പതുമണിക്ക് രജിസ്ട്രേഷൻ. പത്തിന്, സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ ശിവരാമൻ പതാക ഉയർത്തും.
തുടർന്ന് ചുവപ്പു സേനാംഗങ്ങൾ ചേർന്ന് പതാകക്ക് സല്യൂട്ട് നൽകും.പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പങ്ങൾ അർപ്പിക്കും.സി പി ഐ ജില്ലാസെക്രട്ടറി കെ. സലിം കുമാർ പ്രവർത്തന റിപ്പോർട്ടും, അസിസ്റ്റൻ്റ സെക്രട്ടറി പ്രിൻസ് മാത്യു രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിക്കും.
സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി, സി പി ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി.പി സുനീർ എം പി, സംസ്ഥാന റവന്യൂ വകുപ്പുമന്ത്രി കെ. രാജൻ, കൃഷി വകുപ്പുമന്ത്രി പി.പ്രസാദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. കെ അഷ്റഫ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ എന്നിവർ പ്രസംഗിക്കും.തുടർന്ന് ആദ്യകാല പാർട്ടി പ്രവർത്തകരേയും അവരുടെ കുടുംബാംഗങ്ങളേയും ആദരിക്കും.ഞയറാഴ്ച പുതിയ ജില്ലാ കൗൺസിലിനേയും സെക്രട്ടറിയേയും തിരഞ്ഞെടുക്കും.