മൂലമറ്റം -ആലക്കോടിൽ വൻ കഞ്ചാവ് വേട്ട ; 3. 800 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ആലക്കോട് 3.800 കിലോഗ്രാം ഉണക്ക കഞ്ചാവുമായി തൊടുപുഴ താലൂക്കിൽ ആലക്കോട്- മീൻമുട്ടി കരയിൽ മേക്കുന്നൽ വീട്ടിൽ ജെയിംസ് മകൻ മിഥുൻ ജെയിംസ് (27) എന്ന യുവാവിനെ മൂലമറ്റം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അർജുൻ ഷാജുവും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിൽ അറസ്റ്റ് ചെയ്തു. ആലക്കോട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർക്ക് അറിവ് ലഭിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഇയാൾക്ക് കഞ്ചാവ് ലഭിച്ച ഉറവിടത്തെക്കുറിച്ചും കഞ്ചാവ് വിതരണത്തെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്ന് ഇൻസ്പെക്ടർ പറഞ്ഞു. വിൽപ്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവ് പിടിച്ചെടുത്തിട്ടുള്ളത്.
ഓണക്കാലത്തിനു മുന്നോടിയായി ലഹരി ഇടപാടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റൈഡുകൾ ശക്തമാക്കുമെന്നും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി ബോധവൽക്കരണ ക്ലാസുകൾ കൂടുതലായി നടത്തുന്നതിനും തീരുമാനിച്ചിട്ടുള്ളതായി റേഞ്ച് ഇൻസ്പെക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
റെയ്‌ഡയിൽ മൂലമറ്റം എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ നിസാർ വി എസ്,അജിത് കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ അനുരാജ് പി ആർ, സുബൈർ, രാജേഷ് വി ആർ, സുരേന്ദ്രൻ, ദിലീപ് എ കെ, സിവിൽ എക്സൈസ് ഓഫീസറായ സുനിൽ ടി. എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ബിന്ദു എം.റ്റി എന്നിവർ പങ്കെടുത്തു.