രാജകുമാരി കജനാപാറയിൽ അനധികൃത മദ്യവിൽപന നടത്തിയ രണ്ട് പേർ പിടിയിൽ

രാജകുമാരി കജനാപാറയിൽ അനധികൃത മദ്യവിൽപന നടത്തിയ രണ്ട് പേർ പിടിയിൽ.രണ്ട് കേസുകളിലായാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 28 ലിറ്ററിലധികം വിദേശ മദ്യം പിടിച്ചെടുത്തു.കജനാപ്പാറ ചാലുവരമ്പിൽ സുരേഷ്, ജയമന്ദിരത്തിൽ ബോധുരാജ് എന്നിവരെയാണ് ഉടുമ്പഞ്ചോല എക്സൈസ് സംഘം പിടികൂടിയത്.
സുരേഷിന്റെ പക്കൽ നിന്ന് മൂന്ന് ലിറ്ററിൽ അധികവും ബോധുരാജിന്റെ പക്കൽ നിന്ന് 25 ലിറ്റർ മദ്യവും പിടിച്ചെടുത്തു. ബോധുരാജ് മുൻപും മദ്യവിൽപന നടത്തിയ കേസിൽ അറസ്റ്റിൽ ആയിട്ടുണ്ട്. കജനാപ്പാറ കേന്ദ്രീകരിച്ചു മദ്യവിൽപന നടക്കുന്നതയുള്ള രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് തെരച്ചിൽ നടത്തിയത്.