രാജാക്കാട് ഐ എൻ റ്റി യു സി ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു

രാജാക്കാട് ടൗണിന് സമീപം മലയോര ഹൈവേയുടെ ഭാഗമായ റോഡ് ഒരു വർഷക്കാലമായി തകർന്നു കിടക്കുന്നത്. നന്നാകാത്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.ഐ എൻ റ്റി യു സി ജില്ലാ ജനറൽ സെക്രട്ടറി ജോഷി കന്യകുഴി ഉപരോധ സമരം ഉത്‌ഘാടനം ചെയ്‌തു .ഉടുമ്പൻചോല എം എൽ എ ദിവസേന സഞ്ചരിക്കുന്ന ഈ റോഡ് ഇടിഞ്ഞു പോയത് കണ്ടില്ല എന്ന് നടിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
മലയോര ഹൈവേയില്‍ രാജാക്കാട് ടൗണിന് സമീപം കളിയിക്കൽ പടിയിൽ റോഡ് വശമിടിഞ്ഞ് അപകടാവസ്ഥയിലായിട്ട് ഒരു വർഷം പിന്നിടുമ്പോളും സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടിയില്ല. റോഡിന്‍റെ ബാക്കി ഭാഗത്തും നിലവില്‍ വിള്ളല്‍ രൂപപ്പെട്ടിരിക്കുന്ന സാഹചര്യമാണ്. മഴ ശക്തമാകുന്നതോടെ റോഡ് പൂര്‍ണ്ണമായി ഇടിഞ്ഞ് താഴാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
ദിവസ്സേന നൂറ് കണക്കിന് വിനോദ സഞ്ചാരികളും സ്കൂള്‍ ബസ്സുകളും ഇതര വാഹനങ്ങളും കടുന്നുപോകുന്ന ജില്ലയിലെ പ്രധാന റോഡാണ് അധികൃതരുടെ അനാസ്ഥയില്‍ അപകടക്കണിയായി മാറിയിരിക്കുന്നത്. എത്രയും പെട്ടന്ന് റോഡ് പുനർനിർമാണം നടത്തി പൂർണമായും ഗതാഗത യോഗ്യമാക്കണം എന്ന് ആവിശ്യപെട്ടുകൊണ്ടാണ് ഐ എൻ റ്റി യു സി രാജാക്കാട് ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചത്.
പ്രകടനമായി എത്തിയ പ്രവർത്തകർ അരമണികൂറോളം റോഡ് ഉപരോധിച്ചു.സമരത്തെ തുടർന്ന് റോഡിൽ വാഹങ്ങളുടെ നീണ്ട നിര വർധിച്ചതോടെ രാജാക്കാട് പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ചു മാറ്റി. ഇത് സൂചന സമരം ആണ് എന്നും റോഡ് എത്രയും പെട്ടന്ന് ഗതാഗത യോഗ്യമാക്കിയില്ലയെങ്കിൽ ശക്‌തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ഐ എൻ റ്റി യു സി പ്രവർത്തകർ പറഞ്ഞു.