തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേൽ അന്തരിച്ചു
തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേൽ അന്തരിച്ചു. ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കിഡ്നി സംബന്ധമായ രോഗത്തെ തുടർന്ന് രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് മരണം.പളനിവേലിൻ്റെ മരണത്തെ തുടർന്ന് സിപിഐ ഇടുക്കി ജില്ലാ സമ്മേളനം മാറ്റിവച്ചു. ഇന്ന് ഒരു ദിവസത്തെ സമ്മേളന നടപടികളാണ് മാറ്റിയിരിക്കുന്നത്.



