പാലക്കാട്ട് വീണ്ടും നിപ്പ; സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്
സംസ്ഥാനത്ത് വീണ്ടും നിപ്പ രോഗം സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ്പ ബാധിച്ചു മരിച്ച വ്യക്തിയുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധയിലാണ് നിപ്പ കണ്ടെത്തിയത്. പാലക്കാട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഹൈറിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.



