ഇരട്ടയാർ ശാന്തിഗ്രാം ഇടിഞ്ഞ മലയിൽ പ്രവർത്തിക്കുന്ന സ്പൈസസ് ആൻഡ് കോഫി കർഷക സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഇരട്ടയാർ ശാന്തിഗ്രാം ഇടിഞ്ഞ മലയിൽ പ്രവർത്തിക്കുന്ന സ്പൈസസ് ആൻഡ് കോഫി കഴിഞ്ഞ 16 വർഷക്കാലമായി ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാം കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് സ്പൈസസ് ആൻഡ് കോഫി കർഷകസംഘം. ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ 13,14 '6 ' 8 വാർഡുകൾ കേന്ദ്രീകരിച്ചാണ് സംഘത്തിൻറെ പ്രവർത്തനം.
ഇതിനോടകം നിരവധിയായ സാമൂഹിക സേവന പ്രവർത്തനങ്ങൾ സംഘത്തിൻറെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. ഇതുകൂടാതെ കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തനങ്ങളും സംഘത്തിൻറെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇനിയും കാർഷിക മേഖലയെ ഉന്നതിയിൽ എത്തിക്കാനുള്ള വിവിധ പദ്ധതികൾ സംഘത്തിൻറെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കാനും ഒരുങ്ങുന്നുണ്ട്.
സംഘത്തിന് നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ സംഘ അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡുകളാണ് കഴിഞ്ഞദിവസം വിതരണം ചെയ്തത്. മൊമെന്റോ നൽകിയതിന് ഒപ്പം ക്യാഷ് അവാർഡും വിദ്യാർത്ഥികൾക്ക് നൽകി. സംഘം പ്രസിഡന്റ് കെ ജി വാസുദേവൻ നായരുടെ നേതൃത്വത്തിലുള്ള ഭരണസമിതി മികച്ച രീതിയിലാണ് പ്രവർത്തനം കാഴ്ചവെച്ചു മുന്നോട്ടുപോകുന്നതും.
ബിഎസ്സി നേഴ്സിങ് പരീക്ഷയിൽ മികച്ച വിജയം നേടിയ ക്രിസ്റ്റീന മാത്യു പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ റിയാ റോയി ഒഴുകയിൽ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ റിച്ചു റോയ് ഒഴുകയിൽ,അൽഫോൻസാ ജോസഫ് പുന്നതാനത്ത്കുന്നേൽ,ആഷ്ന സുനോജ് മുളക്കൽ, തെരേസ ജോസഫ് പുന്നത്താനത്ത് കുന്നേൽ,ജീവൻ സെബാസ്റ്റ്യൻ ഏടത്തിപ്പറബിൽ എന്നിവരെയാണ് അനുമോദിച്ചത്.സംഘം സെക്രട്ടറി ബേബി കൈച്ചിറ' ജോസഫ് ചാണ്ടി മുളക്കൽ തുടങ്ങിയവർ നേതൃത്വം വഹിച്ചു.സംഘത്തിലെ മുഴുവൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.