കർഷക കോൺഗ്രസ്സ് ഇടുക്കി ജില്ലാ കൺവെൻഷൻ ഇടുക്കി ഡി.സി.സി. ഹാളിൽ നടന്നു

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ പോഷക സംഘടനയായ കർഷക കോൺഗ്രസിൻ്റ ജില്ലയിലെ ഭരവാഹികളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത കൺവെൻഷനാണ് ഇടുക്കി ഡി.സി.സി. ഹാളിൽ നടന്നത്. കർഷക കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് ടോമി പാലക്കീൽ അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ ഡി.സി.സി. പ്രസിഡൻ്റ് സി.പി. മാത്യു ഉത്ഘാടനം ചെയ്തു.
പുതിയതായി ചുമതലയേറ്റ സംസ്ഥാന പ്രസിഡൻ്റ് മാജൂഷ് മാത്യൂസിന് യോഗത്തിൽ സ്വീകരണം നൽകി. എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം ആഗസ്തി കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തി. കെ.പി. സി. സി. സെക്രട്ടറിമാരായ അഡ്വ. എം.എൻ. ഗോപി, തോമസ് രാജൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി,
കെ.പി.സി.സി. അംഗം എ.പി. ഉസ്മാൻ മുൻ ഡി.സി.സി പ്രസിഡൻ്റുമാരായ അഡ്വ. ജോയി തോമസ്, അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ് മറ്റ് നേതാക്കളും നിരവധി പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസ്ഥാന പ്രസിഡൻ്റ് മാജൂഷ് മാത്യൂസ് സംസാരിച്ചു.