കേരള കർഷകസംഘം കട്ടപ്പന സൗത്ത് മേഖല സമ്മേളനം വള്ളക്കടവിൽ സംഘടിപ്പിച്ചു

കേരള കർഷകസംഘം കട്ടപ്പന സൗത്ത് മേഖലാ സമ്മേളനമാണ് വള്ളക്കടവിൽ വച്ച് സംഘടിപ്പിച്ചത്. വള്ളക്കടവ് ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ചാണ് സമ്മേളനം നടന്നത്. സമ്മേളനത്തിന് മുന്നോടിയായി പതാക ഉയർത്തി. തുടർന്ന് പ്രതിനിധി സമ്മേളനം കേരള കർഷകസംഘം ഇടുക്കി ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
കർഷക സംഘത്തിന്റെ ചരിത്രത്തിൽ ഇടുക്കി ജില്ലയ്ക്ക് വലിയ പങ്കാണ് ഉള്ളത്എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ചടങ്ങിന്റെ ഭാഗമായി മേഖലയിലെ മികച്ച കർഷകരെ മൊമെന്റോ നൽകി ആദരിച്ചു. നേതാക്കളായ വി ആർ സജി .കെ എൻ വിനീഷ് കുമാർ. മാത്യു ജോർജ്. cr മുരളി .തുടങ്ങിയ നേതാക്കൾ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു.