കട്ടപ്പന നഗരസഭ പരിധിയിലുള്ള ആശാവർക്കർമാർക്ക് നഗരസഭയുടെ ഓൺ ഫണ്ടിൽ ഉൾപ്പെടുത്തി 2000 രൂപ ഇൻസെന്റീവ് നൽകാനുള്ള തീരുമാനം ചുവപ്പു നടയിൽ കുടുങ്ങിക്കിടക്കുന്നു

കട്ടപ്പന നഗരസഭയിൽ 34 ആശാവർക്കർ മാരാണ് ഉള്ളത്. ഇവർക്ക് സർക്കാർ പ്രതിമാസം നൽകുന്ന 7000 രൂപയും കേന്ദ്രസർക്കാരിൻ ഇൻസെന്റീവ് 2000 രൂപയും ആണ് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആശാവർക്കർമാർ തങ്ങളുടെ വേദന വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമര പരിപാടികളോട് സർക്കാർ മുഖം തിരിച്ചുതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ട് യുഡിഎഫ് ഭരണസമിതിയുള്ള നഗരസഭ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഫണ്ട് വകയിരുത്തി ഒരു തുക ഇൻസൻ്റീവായി നൽകണമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു.
ഈ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ചുകൊണ്ടാണ് കട്ടപ്പന നഗരസഭ ഫണ്ട് വകയിരുത്തിയത്. 2000 രൂപ ഇൻസെന്റീവ് ആയിട്ട് നൽകാനായിരുന്നു തീരുമാനം. ഇതിൽ പ്രകാരം പദ്ധതി ഉണ്ടാക്കി ഡിപിസിയുടെ അംഗീകാരത്തിനായി സമർപ്പിച്ചെങ്കിലും സർക്കാരിന്റെ തീരുമാനമില്ലാതെ നൽകാൻ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഈ തുക ആശാവർക്കർമാർക്ക് നൽകാൻ കഴിയാത്ത അവസ്ഥയിലാണ്.
നിലവിൽ തുച്ഛമായ വേതനത്തിൽ ജോലിചെയ്യുന്ന ആശാവർക്കർമാരോട് അനുഭവപൂർണ്ണമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കണമെന്ന് കട്ടപ്പന നഗരസഭ യുഡിഎഫ് കൗൺസിലർ പ്രശാന്ത് രാജു പറഞ്ഞു.നിലവിൽ ആശാവർക്കർമാർ നേരിടുന്ന മറ്റൊരു പ്രതിസന്ധി 7000 രൂപ സർക്കാർ ഓണറേറിയം നൽകുമ്പോൾ പെർഫോമൻസ് ഇൻസെന്റീവ് 500 രൂപ വേണം എന്ന നിബന്ധന ഉണ്ട്,.
മാസം പെർഫോമൻസ് ഇൻസെന്റീവ് 500 രൂപ ആയില്ല എങ്കിൽ 7000 രൂപ എന്നുള്ളത് 3500 രൂപയായി ചുരുങ്ങും. ഇതോടെ നാമമാത്ര തുക മേടിച്ച് ജോലിചെയ്ത് മുന്നോട്ടു പോകേണ്ട സാഹചര്യമാണ് നിലവിൽ.ദൈനംദിന ജീവിത ചിലവുകൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ തങ്ങളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.