2794-ാം നമ്പർ എൻഎസ്എസ് കരയോഗത്തിൻ്റെ 56- മത് വാർഷിക പൊതുയോഗം നടന്നു

കട്ടപ്പന ദൈവദശക ശതാബ്ദി എസ് എൻ ഡി പി യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ചാണ് 2794-ാം നമ്പർ എൻഎസ്എസ് കരയോഗത്തിൻ്റെ വാർഷിക പൊതുയോഗവും വനിതാ സമാജത്തിൻ്റെയും ബാലസമാജത്തിൻ്റെയും വിവിധ എസ് എച്ച് ജികളുടെ വാർഷികവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും ആണ് നടന്നത്.കരയോഗം പ്രസിഡണ്ട് കെ വി വിശ്വനാഥൻ അധ്യക്ഷനായിരുന്നു. ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ പ്രസിഡണ്ട് ആർ.മണിക്കുട്ടൻ യോഗം ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി രവീന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി.ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ വൈസ് പ്രസിഡണ്ട് എ കെ സുനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കരയോഗം സെക്രട്ടറി എം പി ശശികുമാർ പ്രവർത്തകർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വനിതാ സമാജം സെക്രട്ടറി ഉഷ ബാലൻ മാളിയേക്കൽ വനിതാ സമാജം റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
യോഗത്തിൽ സ്കോളർഷിപ്പ് വിതരണവും വിദ്യാഭ്യാസ ആനുകൂല്യ വിതരണവും കലാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടന്നു . തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനുശേഷം വിവിധ കലാപരിപാടികളും നടന്നു. കരയോഗം വൈസ് പ്രസി. അജിത് കെ മുരളിധരൻ, എം കെ ശശിധരൻ നായർ, കെ. ജി. വാസുദേവൻ നായർ, പി. ജി. രവീന്ദ്രൻ നാഥ്, മീനാക്ഷിയമ്മ പരമേശ്വരൻ നായർ തുടങ്ങിയവർ സംസാരിച്ചു.