ചിന്നക്കനാലിലെ വര്‍ദ്ധിച്ച് വരുന്ന വന്യമൃഗ ശല്യത്തില്‍ ആശങ്കയറിയിച്ച് നാട്ടുകാര്‍

ഏഴു പതിറ്റാണ്ട് മുമ്പ് ചിന്നക്കനാലിലെത്തി കുടില്‍കെട്ടി താമസിച്ച് കൃഷി ആരംഭിക്കുന്ന ഘട്ടത്തില്‍ പോലും മേഖലയില്‍ ഇത്രയധികം വന്യ മൃഗ ശല്യം ഉണ്ടായിരുന്നില്ല. മുമ്പ് ഏറ്റവും കൂടുതല്‍ കാട്ടാന ആക്രമണമായിരുന്നു ചിന്നക്കനാലുകാര്‍ നേരിട്ട വെല്ലുവിളിയെങ്കില്‍ ഇന്ന് മൃഗങ്ങളെ ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്.
പുലിയുടെ സാന്നിധ്യമുണ്ടാവുകയും നിരവധി വളര്‍ത്ത് മൃഗങ്ങളെ പിടിക്കുകയും ചെയ്തിട്ടും പുലിയെ പിടികൂടാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിനെതിരേ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. ഇതിനൊപ്പമാണ് നാഗമലയില്‍ പശുവിനെ കടുവ കൊന്ന് ഭക്ഷിച്ചത്. കൂടാതെ മേഖലയില്‍ കരടിയുടെ സാന്നിധ്യവും ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
അതേ സമയം അടുത്തകാലത്തായി വന്യ മൃഗങ്ങള്‍ മേഖളയില്‍ വര്‍ദ്ധിച്ച് വരുന്നതില്‍ നാട്ടുകാരും പൊതു പ്രവര്‍ത്തകരും സംശയം പ്രകടിപ്പിക്കുകയാണ്. വന്യ മൃഗങ്ങലെ പ്രദേശത്തെത്തിച്ച് ഇറക്കിവിടുന്നോണ്ടെന്ന് സംശയിക്കുന്നതായും. വന്യമൃഗങ്ങളെ ഉപയോഗിച്ച് കര്‍ഷകരെ കുടിയിറക്കി വനവ്യാപ്തി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം വനം വകുപ്പ് നടത്തുന്നതായും പൊതു പ്രവര്‍ത്തകരും ആരോപിക്കുന്നു.വര്‍ദ്ധിച്ച് വരുന്ന വന്യ മൃഗ ശല്യത്തിന് പരിഹാരം കാണാന്‍ വനം വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ജനകീയ പ്രതിഷേധത്തിനും തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.