റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ 2025-26 വര്‍ഷത്തെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും 13 ന്

പുതുതലമുറയെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍, വായനയെ പ്രോത്സാഹിപ്പിക്കല്‍, ആലംബഹീനര്‍ക്ക് ഒരു കൈത്താങ്ങ്, മോട്ടിവേഷന്‍ ക്ലാസുകള്‍, ജൈവകൃഷി പ്രോത്സാഹനം, നേത്ര ചികിത്സ, രക്തദാന ക്യാമ്പ് തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. അഡ്വ. ബേബി ജോസഫ്, നൈജു ആന്റണി, കെ എസ് രാജീവ്, രാജേഷ് എന്‍ എന്‍, പ്രിന്‍സ് ചെറിയാന്‍ എന്നിവര്‍ പങ്കെടുക്കും.
ചടങ്ങിൽ വെച്ച് പുതിയ പ്രസിഡന്റായി പ്രദീപ് എസ് മണിയും സെക്രട്ടറിയായി രാജീവ് കെ എസും ട്രഷററായി രാജേഷ് എന്‍ എന്‍ ഉം ചുമതലയേല്‍ക്കും.പ്രദീപ് എസ് മണി, മനോജ് അഗസ്റ്റിന്‍, കെ എസ് രാജീവ്, രാജേഷ് എന്‍ എന്‍, തോമസ് മാത്യു, അഭിലാഷ് എ എസ്, ജോസ് സെല്‍വരാജ് എന്നിവര്‍ പങ്കെടുത്തു.