മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥി ശൃംഖലയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു

മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥി ശൃംഖലയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സുരേഷ് കൃഷ്ണൻ കെ. എൽ.,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. പ്രദീപ്കുമാർ വി.ജെ, അധ്യാപകരായ ഷിനു മാനുവൽ രാജൻ, അമീർ കണ്ടൽ , ശ്രുതി തുടങ്ങിയവർ സംസാരിച്ചു.NSS വോളൻ്റിയർ ലീഡർമാരായ ടിജോ മോൻ വിൻസൻ്റ് ,അഖിൽ സന്തോഷ്, സാന്ദ്ര മോൾ സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു.