കട്ടപ്പന നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൽ ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്‌സ് പ്രോജക്ടിന്റെയും, മന്നം സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി

ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ ഐ പി എസ് -ന്റെ നിർദ്ദേശപ്രകാരം വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ജില്ലയിലെ വിദ്യാലയങ്ങൾ വഴി ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തുന്നതോടൊപ്പം മയക്കുമരുന്നുകളുടെ ലഭ്യത തടയുക എന്ന ലക്ഷ്യവും മുൻനിർത്തി സ്കൂൾ അധികൃതർ, പിടിഎ ഭാരവാഹികൾ, രക്ഷാകർത്താക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഇടുക്കി ജില്ലാ പോലീസ് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ആന്റി നാർകോട്ടിക് ക്യാമ്പയിനാണ് “ക്യാമ്പസ് ബീറ്റ്സ്” പദ്ധതി. കട്ടപ്പന പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്യാം എസ് ബോൾ കിക്ക്ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനം സ്‌കൂൾ മാനേജർ ബി. ഉണ്ണികൃഷ്ണൻ നായർ നൽകി. ആന്റി ഡ്രഗ് ക്യാമ്പയിൻ അംബാസിഡറും സൂപ്പർ സീനിയർ എസ്.പി.സി കേഡറ്റുമായ മാസ്റ്റർ ഗൗതം സുമേഷ് സന്ദേശം നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.ബിന്ദു, കായികാധ്യാപകൻ അമൃതേഷ് ഷാജി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് DI മനു പി പി, വിമുക്തി കോഡിനേറ്റർ ഉണ്ണികൃഷ്ണൻ കെ, പ്രദീപ്കുമാർ പി.എസ്, വിഷ്ണു മോഹൻ, സുമേഷ് കെ. എസ്, ഗിരീഷ് കുമാർ റ്റി. എസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.