വാട്ടർ അതോറിറ്റിയുടെകട്ടപ്പന ടൗണിൽ നിന്നും പമ്പ് ചെയ്യുന്ന നമ്പർ 2 പമ്പ് ഹൗസിൽ നിന്നും കുടിവെള്ള വിതരണം നിലച്ചിട്ട് ഒരാഴ്ച ആയെങ്കിലും അധികൃതർ മൗനം പാലിക്കുന്നതായി പരാതി

കട്ടപ്പന ടൗണിലേ നമ്പർ 2 പമ്പ് ഹൗസിൽ 80 ഓളം കണക്ഷനുകളും 2 പബ്ളിക് ടാപ്പുകളുമാണ് ഉള്ളത്.ലേഡീസ് ഹോസ്റ്റൽ, ഹോട്ടലുകൾ മറ്റ് വ്യാപാര സ്ഥാപനങ്ങളടക്കം നിരവധി പേരാണ് വാട്ടർ അതോറിറ്റിയുടെ ഉദാസീനത മൂലം ദുരിതത്തിൽ ആയിരിക്കുന്നത്.ഇവിടെ കുടിവെള്ള വിതരണം ആരംഭിച്ചാൽ തന്നെ നിരവധി ഇടങ്ങളിലാണ് കുടിവെള്ളം പാഴാകുന്നത് കാണാനാകുന്നത്.
മിക്കയിടങ്ങളിലും കാലഹരണപ്പെട്ട പൈപ്പുകളാണ് ഉപയോഗിക്കുന്നതും. കട്ടപ്പന ടൗൺ , പേഴുംകവല, ഓക്സീലിയം സ്കൂൾ, 20 ഏക്കർ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണമാണ് തടസ്സപ്പെട്ടിരിക്കുന്നത്.കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ ആവശ്യമാണ് ഉയരുന്നത്.