നെറ്റിത്തൊഴു ബിവറേജസ് മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കണക്കിൽ പെടാത്ത 19,000 രൂപയോളം പിടിച്ചെടുത്തു

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് വിജിലൻസിന്റെ സംഘം നെറ്റിത്തൊഴു ബിവറേജസ് ഔട്ട്ലെറ്റിൽ മിന്നൽ പരിശോധന നടത്തിയത്. ഷോപ്പിലെ കണക്കിനേക്കാൾ കൂടുതലായി 19,000 രൂപയോളം വിജിലൻസ് സംഘം പിടിച്ചെടുത്തു. ഷോപ്പിൽ നിന്നും ഒരു ജീവനക്കാരന്റെ കാറിനുള്ളിൽ നിന്നും ആയാണ് ഇത്രയും തുക ലഭിച്ചത്.
ബില്ലിനേക്കാൾ കൂടിയ തുകയ്ക്ക് കണക്കിൽ കൂടുതൽ മദ്യം വിൽക്കുന്നതും ബില്ല് നൽകാതെ മദ്യം വിൽക്കുന്നതും സംബന്ധിച്ച പരാതിയുടെയും സംശയത്തിന്റെയും പശ്ചാത്തലത്തിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. പരിശോധനയുടെയും ക്രമക്കേടിന്റെയും വിശദാംശങ്ങൾ സംബന്ധിച്ച റിപ്പോർട്ട് വകുപ്പ് അധികൃതർക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.